Tuesday, February 1, 2011

അർജുനൻ സാക്ഷി റിവ്യൂസ് - Arjunan Saakshi Reviews

എന്റെ കാഴ്ചപ്പാട്

2009ല്‍ ഇറങ്ങിയ പാസ്സഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം എസ്.ആര്‍.ടി ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജുനന്‍ സാക്ഷി. പേര് സൂചിപ്പിക്കും പോലെ ഒന്നോ അതിലധികമോ സാക്ഷികളുടെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരളവു വരെ മാനിക്കുന്ന , പ്രയാസമേതുമില്ലാതെ കുടുംബസമേതം കണ്ടിരിക്കാന്‍ കഴിയുന്ന, എന്നാല്‍ പുതിയതായൊന്നും പറയാന്‍ ശ്രമിക്കാത്ത, ഒന്നാണ്. അതിനാല്‍ നല്ലതിനും ചീത്തതിനുമിടയില്‍ നില്‍ക്കുന്ന ഒരു കലാസൃഷ്ടിക്ക് മുന്നില്‍ സാക്ഷിയായ് നില്‍ക്കുകയാണ് (ഭയത്തെ ഭയപ്പെടൂത്താന്‍ നാമുപയോഗിക്കുന്ന പേരായ!) അര്‍ജുനന്‍!

പത്രത്തിലച്ചടിച്ച് വന്ന ആ കത്ത് ശരിയായ വിറ്റ്നസ്സ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്ലാത്ത നമ്മുടെ നീതിന്യായവ്യവസ്ഥക്ക് മുന്നില്‍ പതിയെ ഒരു ചോദ്യഛിഹ്നമായ് മാറുന്ന കാഴ്ചയാണ് ഈ സിനിമയുടെ ആദ്യപകുതി. തന്റെ കംഫര്‍ട്ട് സോണിനു പുറത്തേക്ക് കടക്കേണ്ടി വരുന്ന സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാവുന്ന ഒരു യുവാവിന്റെ പോരാട്ടമാണ് രണ്ടാം പകുതി. ബുദ്ധിപരമായ ഒരു കച്ചവടസിനിമ ഒളിഞ്ഞിരിക്കുന്ന ഈ കഥാതന്തുവിന്റെ അവതരണത്തില്‍ പുതുമകളോ ത്രസിപ്പിക്കുന്ന ഒരു അവതരണവിദ്യയോ സന്നിവേശിപ്പിക്കാനായില്ല എന്നതാണ് അര്‍ജുനന്‍ സാക്ഷിയുടെ മുഖ്യപരാജയം. ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമയുടെ ഫോര്‍മാറ്റോ പ്രണയ-പ്രതികാര-രംഗങ്ങളോ നായകന്റെ വീര-ശൂര-ആക്രോശഭാവങ്ങളോ ഇല്ലാതെ സഹൃദയന്റെ കലാസ്വാദനബോധത്തെ പരിഹസിക്കാത്ത തിരനാടകമാണ് സിനിമയുടെ പ്ലസ്പോയന്റ്.


Rediff (Paresh Palicha)

Rating: 3 / 5


"Though technically this film in some parts is better than Passenger, there are a few glaring blemishes like the action sequences, particularly the car chase that looks unreal and a bit stretched. Where it wins is in the character building.
In the final analysis, Ranjith's much awaited second film does prove that he has the staying power."

http://www.rediff.com/movies/report/south-review-arjunan-saakshi/20110131.htmNowRunning.com (Veeyen)
Rating: 2.5 / 5

"It is a multi-pointed critique that brings everyone around - the administration, the police force, the state, the media and the general public - under the scanner and unveils a startling story of victims and perpetrators. Ranjith doesn't let Roy gain super human proportions and has his protagonist retain a very human air around him. Prithvi could be proud of 'Arjunan Sakshi' less because of the prospects that it offers him to explore his potentials as an actor, and more because he is part of an extremely relevant film that has its feet firmly planted on ground. Despite all this, if you walk out of the theater with a feeling in your mind that probably you had expected something more from this film, its because the thriller ride that 'Passenger' was, is still fresh in your minds. Also, 'Arjunan Sakshi' moves ahead at an unhurried pace, and though it has a running time of about two hours appears much longer than that with the leisure taking its toll on the viewer."

http://www.nowrunning.com/movie/7250/malayalam/arjunan-sakshi/2930/review.htm


The Indian Daily
Rating: 3.9 / 5

"Ranjith doesn’t let Roy gain super human proportions and has his protagonist retain a very human air around him. You even see him go through those odd moments when he is real scared, confused and indecisive. At times he makes the wrong choices and bumps into dead ends. This is the voice of an oppressed man like you and me struggling to stay alive in a scary scenario where insecurity and sheer dread of power reign supreme."


http://www.theindiadaily.com/arjunan-sakshi-movie-review/SuperGoodMovies

"Arjunan Sakshi is a fine thriller and to sum up the review we can say that it can be watched for the unpredictable story and screenplay."

http://www.supergoodmovies.com/12160/tollywood/Arjunan-Sakshi-Review-A-well-made-film-News-Details


Sify
Verdict: Watchable

"In fact the initial scenes are genuinely thrilling and there are some really nice moments that hit you straightaway with its sincerity. However, the second half has less twists and turns compared to the first. No two ways about it, Arjunan Saakshi is certainly in a different league, when compared to the usual crop of films that we see in Malayalam nowadays. Still, one gets the feeling that the film is more inclined to the social issues which are being focused rather than on a gripping, cinematic experience. It makes you think about the state of affairs around you, which may be an achievement in itself."

http://www.sify.com/movies/malayalam/review.php?id=14961638&ctid=5&cid=2428Chithravishesham (Haree)
Rating: 5.75 / 10

"സമകാലീന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ ഒരു കഥ മെനഞ്ഞതിന്‌ രചയിതാവ് അഭിനന്ദനമര്‍ഹിക്കുന്നു. ഒടുവില്‍ എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ പ്രസക്തമായ ചിലതൊക്കെ ചിത്രം പറഞ്ഞുവെയ്ക്കുന്നുമുണ്ട്. ഇവയൊക്കെ പറയുവാന്‍ കുറിക്കു കൊള്ളുന്ന സംഭാഷണശകലങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്നതും രചനയിലെ മികവാണ്‌. എന്നാലിതിനപ്പുറം ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഈ ചിത്രം പ്രേക്ഷകനു വേണ്ടി കാര്യമായൊന്നും കരുതുന്നില്ല എന്നയിടത്താണ്‌ 'അര്‍ജുനന്‍ സാക്ഷി' പിന്നോക്കം പോവുന്നത്.
പലതുകൊണ്ടും വളരെ മികച്ചു നിന്ന ഒരു അനുഭവമായിരുന്നു 'പാസഞ്ചര്‍' നല്‍കിയതെങ്കില്‍, ഏറെ പഴുതുകളുള്ള പാതിവെന്ത മട്ടിലുള്ള ഒരു ത്രില്ലര്‍ ചിത്രമായി മാത്രമേ 'അര്‍ജുനന്‍ സാക്ഷി'യെ കണക്കാക്കുവാന്‍ കഴിയുകയുള്ളൂ. "

http://www.chithravishesham.com/2011/01/arjunan-saakshi.htmlസിനിമാനിരൂപണം (സൂര്യോദയം)
Rating: 6.5 / 10

“പൃഥ്വിരാജിന്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷികതയും ഓവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം. ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം. രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്രീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.“

http://cinemaniroopanam.blogspot.com/2011/01/blog-post_29.html


ഭൂലോകന്‍

"ഇടവേളവരെ നന്നായ സിനിമ അതിനുശേഷം ഒന്നും ഇല്ലാത്തതായി മാറുകയും പിന്നെ അവിശ്വസനീയമായ രംഗങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. സംവിധായകന്‍ കുറച്ചു കൂടി മനസുവെച്ചിരുന്നെങ്കില്‍ നന്നാക്കാമായിരുന്നു എന്ന് തോന്നി. കൊച്ചിയിലെ ട്രാഫിക്ക് പ്രശ്നങ്ങളെ കുറിച്ചും പറയുന്ന ഈ സിനിമ മിക്കവാറും രാജേഷ്‌ പിള്ളയുടെ ട്രാഫിക്കില്‍ കുരുങ്ങി കിടക്കുമെന്ന് തോന്നുന്നു."

http://bhoolokan.blogspot.com/2011/01/blog-post.html

Wednesday, January 26, 2011

അര്‍ജുനന്‍ സാക്ഷി- റിലീസ് സെന്‍റര്‍ & തീം സോങ്

അര്‍ജുനന്‍ സാക്ഷി
Arjunan Saakshi will be released in 80 screens of which 65 screens are in Kerala and 15 screens outside including Mumbai, Bangalore and Chennai.

List of theaters outside Kerala will be finalized by tomorrow and complete theater list will be published on Facebook tomorrow at the earliest...


അര്‍ജുനന്‍ സാക്ഷി - തീം സോങ്

Tuesday, January 25, 2011

അര്‍ജുനന്‍ സാക്ഷി-സെന്‍സറിംഗ് കഴിഞ്ഞു

അര്‍ജുനന്‍ സാക്ഷിയുടെ സെന്‍സറിംഗ് കഴിഞ്ഞു. ഒരൊറ്റ കട്ടുമില്ലാതെയാണ് ഈ രഞ്ജിത്ത് ശങ്കര്‍ സിനിമ തിയറ്ററുകളിലെത്തുക. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ ആരാധകരുടേയും സഹൃദയരുടേയും പ്രതീക്ഷകള്‍ കൂട്ടിയിരിക്കുകയാണ്.

ഈ വരുന്ന വെള്ളിയാഴ്ചയാണ് (ജനുവരി 28)യാണ് അര്‍ജുനന്‍ സാക്ഷി തിയറ്ററുകളിലെത്തുന്നത്.

Wednesday, January 19, 2011

അർജുനൻ സാക്ഷി - Arjunan Saakshi Update

അര്‍ജുനന്‍ സാക്ഷിയുടെ പരസ്യങ്ങളും പ്രോമോകളും നാളെ മുതല്‍ മാധ്യമങ്ങളില്‍ വന്നു തുടങ്ങുമെന്ന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

പുതിയ വാള്‍പേപ്പറുകളും ഫോട്ടോകമായി സിനിമയുടെ വെബ് സൈറ്റും തയ്യാറെടുത്ത് കഴിഞ്ഞു. അവസാനമിനുക്ക് പണികള്‍ ചെന്നെയിലും കൊച്ചിയിലുമായ് നടന്ന്‍ വരികയാണ്.ജനുവരി 28നാണ് അര്‍ജുനന്‍ സാക്ഷി തിയറ്ററുകളിലെത്തുന്നത്.

Friday, January 14, 2011

അർജുനൻ സാക്ഷി - Arjunan Saakshi Song

Here is the first song picturized by Ranjith Sankar (Passenger was a songless movie)

Watch "Ikkanum Nadakarangam" from അര്‍ജുനന്‍ സാക്ഷി.

Wednesday, January 12, 2011

അർജുനൻ സാക്ഷി - Arjunan Saakshi Trailer

The much awaited അർജുനൻ സാക്ഷി - Arjunan Saakshi Trailer is here!
-----------------------------------------------------------------


My personal promo