
Friday, January 28, 2011
അര്‍ജുനന്‍ സാക്ഷി ഇന്നെത്തുന്നു
Wednesday, January 26, 2011
അര്‍ജുനന്‍ സാക്ഷി- റിലീസ് സെന്‍റര്‍ & തീം സോങ്
Tuesday, January 25, 2011
അര്‍ജുനന്‍ സാക്ഷി-സെന്‍സറിംഗ് കഴിഞ്ഞു

Wednesday, January 19, 2011
അർജുനൻ സാക്ഷി - Arjunan Saakshi Update


Friday, January 14, 2011
അർജുനൻ സാക്ഷി - Arjunan Saakshi Song
Watch "Ikkanum Nadakarangam" from അര്‍ജുനന്‍ സാക്ഷി.
Wednesday, January 12, 2011
അർജുനൻ സാക്ഷി - Arjunan Saakshi Trailer
-----------------------------------------------------------------
My personal promo
Friday, January 7, 2011
അര്‍ജ്ജുനന്‍ സാക്ഷി - Interview with Director Mr Ranjith Shankar- www.forumkeralam.com
Thursday, January 6, 2011
അര്‍ജുനന്‍ സാക്ഷി - റിലീസ്
അര്‍ജുനന്‍ സാക്ഷിയുടെ പ്രീ-റിലീസ് പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഊര്‍ജ്ജസ്വലമായ് നടക്കുകയാണ്. തിരുവനതുപുരത്ത് ശ്രീകുമാറിലും എറണാകുളത്ത് സരിതയിലുമാണ് സിനിമയിറങ്ങുക. കേരളത്തോടൊപ്പം ബാംഗ്ലൂരും ചെന്നൈയിലും മുംബൈയിലും ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
Tuesday, January 4, 2011
അര്‍ജ്ജുനന്‍ സാക്ഷി - പോസ്റ്റ് പ്രൊഡക്ഷന്‍ വാര്‍ത്തകള്‍
അര്‍ജ്ജുനന്‍ സാക്ഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഹോള്‍ഡേര്‍സ് തിരുവനന്തപുരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനുവരി 28ന് റിലീസ് ചെയ്യുന്ന സിനിമ എത്ര സെന്ററുകളിലാണ് എത്തുകയെന്ന് അറിവായിട്ടില്ല. ചിത്രത്തിന്റെ DI (digital intermediate) വര്‍ക്കുകള്‍ ഹൈദരാബാദിലും ഡബ്ബിംഗ് കൊച്ചിയിലുമാണ് നടക്കുന്നത്.അര്‍ജുനന്‍ സാക്ഷിയുടെ തിയേറ്ററിക്കല്‍ ട്രെയിലര്‍ ഉടനെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. മുകേഷ്, ശ്രീകണ്ഠന്‍ നായര്‍, ടി എന്‍ ഗോപകുമാര്‍, സി ആര്‍ നീലകണ്ഠന്‍, സാറാ ജോസഫ് എന്നിവരുടെ കാമിയോ റോളുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
Thursday, December 30, 2010
അര്‍ജുനന്‍ സാക്ഷി - My promo video
Editing tool: Sony Vegas
Background score courtesy: www.incompetech.com
Tuesday, December 28, 2010
അര്‍ജുനന്‍ സാക്ഷി-ലൊക്കേഷന്‍ റിപ്പോര്‍ട്ട്
Tuesday, October 26, 2010
അര്‍ജുനന്‍ സാക്ഷിയുടെ അണിയറയില്‍...
അര്‍ജുനന്‍ സാക്ഷിയുടെ അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ ബ്ലോഗിലൂടെ പുറത്തു വിട്ടിരിക്കുന്നു. പൂജയ്ക്കുള്ള ക്ഷണക്കത്തും പ്രേക്ഷകരുടെ കൂടെ പങ്കു വെക്കുന്നുണ്ട് ഈ യുവസംവിധായകന്‍.
പാസ്സഞ്ചറില്‍ സംവിധായകന്റെ കൂടെയുണ്ടായിരുന്നതില്‍ നിന്നും ചില മാറ്റങ്ങളായാണ് രഞ്ജിത്തിന്റെ പുതിയ സിനിമ വരുന്നത്. പി സുകുമാറിന്റെ പകരം അജയന്‍ വിന്‍സെന്റാണ് ക്യാമറ ചലിപ്പിക്കുന്നതെന്നതാണ് പ്രധാനമാറ്റം. പഴയ അഭിനേതാക്കളില്‍ ജഗതിയും നെടുമുടി വേണുവും തുടരുമ്പോള്‍ പൃഥ്വി, ആന്‍, ബിജു മേനോന്‍, വിജയരാഘവന്‍, സുറാജ് എന്നിവര്‍ കൂടെ അര്‍ജുനന്റെ ഭാഗമാവുന്നു.
പൂജയ്ക്കുള്ള ക്ഷണം ഇവിടെ...
Wednesday, October 20, 2010
അർജുനൻ സാക്ഷി നവംബര്‍ ഒന്നിന് തുടങ്ങുന്നു
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ചില മാറ്റങ്ങളുമായാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
2011 ജനുവരി അവസാനവാരം തിയ്യറ്ററുകളിലെത്തിക്കാവുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തനങ്ങള്‍.
കൂടുതല്‍ വാര്‍ത്തകള്‍ പിറകെ.
Wednesday, October 6, 2010
അര്‍ജുനന്‍ സാക്ഷി - ആരാണ് അര്‍ജുനന്‍?
ഈ കഥാപാത്രത്തെ കുറിച്ച് പല സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍ പലതാണ്.
- അര്‍ജുനനും റോയും ഒന്നാണ്, ഒരു അന്ന്യന്‍ മോഡല്‍ സിനിമയായിരിക്കുമിത്.
- അര്‍ജുനന്‍ ഒരു സങ്കല്പം മാത്രമാണ്, ഉണ്ടെങ്കില്‍ നന്നായേനെ എന്ന് നമ്മെ കൊതിപ്പിക്കുന്ന ഒരു കഥാപാത്രം
- റോയ്‌യുടെ സിനിമയിലെ ചെല്ലപേരായിരിക്കും അര്‍ജുനന്‍
- പൃഥ്വിരാജ് സിനിമയുടെ ആദ്യഭാഗത്ത് റോയും രണ്ടാം പകുതിയില്‍ അര്‍ജുനനുമാണ്
- സിനിമയുടെ അവസാനം മാത്രം കടന്ന് വരുന്ന ഒരു കഥാപാത്രമാണ് അര്‍ജുനന്‍
ഇവയ്ക്ക് പുറമേ കേട്ട, കൂടുതല്‍ ബാലിശങ്ങളായ, അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.
പുതിയ സിനിമയിലെ അർജുനൻ (അഥവാ അര്‍ജ്ജുനന്‍ ) എന്ന കഥാപാത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് സ്കൂള്‍തലത്തിലെ ഒരു കഥാമത്സരത്തില്‍ എഴുതിയ ഒരു കഥയാണ്.
യുദ്ധഭൂമിയില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ഒരു സൈനികന് കാട്ടില്‍ വഴി തെറ്റുന്നു. അന്തമില്ലാത്ത കാട്ടില്‍ പെട്ട് മനസ്സും ശരീരവും തളര്‍ന്നു മയങ്ങിയ അയാള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് വാടിയ ഒരു ചേമ്പിലയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന കുറച്ചകലെയായുള്ള തടാകത്തിലേക്കുള്ള വഴിയാണ്. ആരാണത് രേഖപ്പെടുത്തി വെച്ചിരിക്കുന്നതെന്ന് അയാള്‍ അത്ഭുതപ്പെടുന്നു. തടാകത്തില്‍ നിന്ന് വെള്ളവും തടാകക്കരയിലെ വൃക്ഷങ്ങളില്‍ നിന്ന് പഴങ്ങളും ഭക്ഷിച്ച് വീണ്ടുമയാള്‍ മയങ്ങുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഇലയില്‍ രേഖപ്പെടുത്തിയ മറ്റൊരു അടയാളം കാണുന്നു. ഇക്കുറി അതു കാടിന്റെ പുറത്തേക്കുള്ള വഴിയാണ്. നാളുകള്‍ നീണ്ട ആ യാത്രയിലുടനീളം ഇത്തരം അടയാളങ്ങള്‍ അയാള്‍ക്ക് കിട്ടി കൊണ്ടേയിരിക്കുന്നു. അത് ദൈവത്തിന്റെ അടയാളമല്ലെന്ന് അയാള്‍ക്കുറപ്പാണ്. പിന്നെ മനുഷ്യനോ അതോ മൃഗമോ... ഇത്തരമൊരു പ്രവര്‍ത്തി ഒരു മൃഗത്തിന്റേതാകാന്‍ വഴിയില്ല... മനുഷ്യനെങ്കില്‍ അതാര്? വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കൊച്ചുമകള്‍ക്ക് ഈ സംഭവം പറഞ്ഞ് കൊടുക്കുമ്പോഴും ഈ ചോദ്യത്തിന് അയാള്‍ക്കുത്തരം കിട്ടിയിട്ടുണ്ടായിരുന്നില്ല.... കാണാത്ത ഒന്നില്‍ നിന്നും വന്നു കൊണ്ടേയിരുന്ന സന്ദേശം, അടയാളങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ - അതിനാല്‍ നയിക്കപ്പെടുന്ന മനുഷ്യന്‍!
അര്‍ജ്ജുനനെ കുറിച്ച് വായിച്ചപ്പോള്‍ മനസ്സിലേക്കോടി വന്നത് പണ്ടെഴുതിയ ഈ കഥയാണ്... പാസ്സഞ്ചറിലെ സത്യനാഥന്‍ നാട്ടുകാര്‍ക്ക് അദൃശ്യനും നന്ദനും അനുരാധക്കും നായര്‍ക്കും മറ്റും അപരിചിതനുമായിരുന്നെങ്കില്‍, അര്‍ജ്ജുനന്‍ എല്ലാവര്‍ക്കും അദൃശ്യനും അപരിചിതനുമാണോ?....
സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പേ സംസാരവിഷയമായ് മാറിയ ഈ സസ്പെന്‍സ് തന്നെയായിരിക്കും സിനിമയുടെ USP എന്ന് നമുക്ക് കരുതാം. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ആരംഭിക്കുന്ന അര്‍ജ്ജുനന്‍ സാക്ഷിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള പോസ്റ്റുകളില്‍...