Wednesday, January 19, 2011

അർജുനൻ സാക്ഷി - Arjunan Saakshi Update

അര്‍ജുനന്‍ സാക്ഷിയുടെ പരസ്യങ്ങളും പ്രോമോകളും നാളെ മുതല്‍ മാധ്യമങ്ങളില്‍ വന്നു തുടങ്ങുമെന്ന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.





പുതിയ വാള്‍പേപ്പറുകളും ഫോട്ടോകമായി സിനിമയുടെ വെബ് സൈറ്റും തയ്യാറെടുത്ത് കഴിഞ്ഞു. അവസാനമിനുക്ക് പണികള്‍ ചെന്നെയിലും കൊച്ചിയിലുമായ് നടന്ന്‍ വരികയാണ്.















ജനുവരി 28നാണ് അര്‍ജുനന്‍ സാക്ഷി തിയറ്ററുകളിലെത്തുന്നത്.

Friday, January 14, 2011

അർജുനൻ സാക്ഷി - Arjunan Saakshi Song

Here is the first song picturized by Ranjith Sankar (Passenger was a songless movie)

Watch "Ikkanum Nadakarangam" from അര്‍ജുനന്‍ സാക്ഷി.

Wednesday, January 12, 2011

അർജുനൻ സാക്ഷി - Arjunan Saakshi Trailer

The much awaited അർജുനൻ സാക്ഷി - Arjunan Saakshi Trailer is here!




-----------------------------------------------------------------


My personal promo

Thursday, January 6, 2011

അര്‍ജുനന്‍ സാക്ഷി - റിലീസ്

അര്‍ജുനന്‍ സാക്ഷിയുടെ പ്രീ-റിലീസ് പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഊര്‍ജ്ജസ്വലമായ് നടക്കുകയാണ്. തിരുവനതുപുരത്ത് ശ്രീകുമാറിലും എറണാകുളത്ത് സരിതയിലുമാണ് സിനിമയിറങ്ങുക. കേരളത്തോടൊപ്പം ബാംഗ്ലൂരും ചെന്നൈയിലും മുംബൈയിലും ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

Tuesday, January 4, 2011

അര്‍ജ്ജുനന്‍ സാക്ഷി - പോസ്റ്റ് പ്രൊഡക്ഷന്‍ വാര്‍ത്തകള്‍

അര്‍ജ്ജുനന്‍ സാക്ഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഹോള്‍ഡേര്‍സ് തിരുവനന്തപുരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനുവരി 28ന് റിലീസ് ചെയ്യുന്ന സിനിമ എത്ര സെന്ററുകളിലാണ് എത്തുകയെന്ന് അറിവായിട്ടില്ല. ചിത്രത്തിന്റെ DI (digital intermediate) വര്‍ക്കുകള്‍ ഹൈദരാബാദിലും ഡബ്ബിംഗ് കൊച്ചിയിലുമാണ് നടക്കുന്നത്.

അര്‍ജുനന്‍ സാക്ഷിയുടെ തിയേറ്ററിക്കല്‍ ട്രെയിലര്‍ ഉടനെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. മുകേഷ്, ശ്രീകണ്ഠന്‍ നായര്‍, ടി എന്‍ ഗോപകുമാര്‍, സി ആര്‍ നീലകണ്ഠന്‍, സാറാ ജോസഫ് എന്നിവരുടെ കാമിയോ റോളുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.